23 December Monday

തോട്ടം തൊഴിലാളികള്‍ക്കായി ഭവനപദ്ധതി ; വയനാട്ടിൽ ബെവ്‌കോ വക 100 വീട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


സ്വന്തം ലേഖകൻ
വയനാട്ടിൽ  പ്രളയബാധിതർക്കായി സംസ്ഥാന ബിവറേജസ്‌ കോർപറേഷൻ (ബെവ്‌കോ) 100 വീട്‌ നിർമിച്ചു നൽകുമെന്ന്‌ മന്ത്രി ടി പി രാമകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. ബെവ്‌കോ ഇതിനായി നാലു കോടി രൂപ നൽകുമെന്നും സി കെ ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. .

തോട്ടം തൊഴിലാളികൾക്കായി പ്രത്യേക ഭവനപദ്ധതി ആരംഭിക്കും.  ഇതിനുള്ള ഭൂമിക്കായി ശ്രമം തുടരുന്നു. തോട്ടം ഉടമകളുൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. ഭൂമി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി ആരംഭിക്കും.  തോട്ടം മേഖലയിൽ തൊഴിൽ വകുപ്പ്‌ നടത്തിയ സർവേയിൽ നാലു വിഭാഗത്തിലായി 32,591  കുടുംബങ്ങൾക്ക്‌ വീടില്ലെന്ന്‌ കണ്ടെത്തി. ഈ പട്ടിക ലൈഫ്‌ മിഷന്‌ കൈമാറി.  ഇതിൽ ഭൂമിയുള്ളവർക്ക് നാലുലക്ഷം രൂപ ചെലവിൽ 400 ചതുരശ്ര അടി വീടും അല്ലാത്തവർക്ക് 400 ചതുരശ്ര അടിയുടെ അപ്പാർട്ട്‌മെന്റും നൽകും.

ദേവികുളം താലൂക്കിൽ കുറ്റിയാർവാലിയിൽ ലൈഫ്‌ മിഷൻ പട്ടികയിൽപ്പെട്ട തോട്ടം തൊഴിലാളികൾക്കുള്ള ഭവനപദ്ധതി തുടങ്ങിയിട്ടുണ്ട്. മൂന്നാറിൽ ഇതിനായി  5.49 ഏക്കർ ഭൂമി കണ്ടെത്തി.  തോട്ടം തൊഴിലാളികളുടെ വേതനപരിഷ്‌കരണത്തിനുള്ള പ്ലാന്റേഷൻ ലേബർ കമ്മിറ്റിയുടെ യോഗം പത്തുതവണ ചേർന്നു.
തീരുമാനമാകാത്ത സാഹചര്യത്തിൽ ദിവസം 50 രൂപയുടെ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. 14ന്  പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top