പാലക്കാട്
മുനമ്പത്തെ ഒരു കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ സിപിഐ എം അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഇതുതന്നെയാണ് സർക്കാർ നിലപാടും. ജന്മിവർഗം ഇല്ലാതായത് ഇടതുപക്ഷത്തിന്റെ ശ്രമഫലമായാണ്. അതിന്റെ ഭാഗമായാണ് കേരളത്തിലെ സാധാരണ മനുഷ്യന് നിൽക്കാൻ ഒരിടമായത്.
ബിജെപിയും കുറച്ചാളുകളും ചേർന്ന് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ഇത് അമിത്ഷായുടെ പ്രസ്താവന വായിച്ചാൽ മനസിലാകും.
മുനമ്പം വിഷയം പരിഹരിക്കാൻ കോടതിയുൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. വിഷയം സർക്കാർ പരിഹരിക്കും. സർക്കാർ ഇടപെട്ടാണ് നികുതി പിരിക്കാൻ അനുമതി നൽകിയത്. ഉടമസ്ഥാവകാശം കിട്ടിയതോടെ ഭൂമി പ്രശ്‌നം പരിഹരിച്ചു. അതിനെതിരെ കോടതിയിൽ പോയതാണ് നിലവിലെ പ്രശ്‌നം. അതിനെ തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്–- എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..