22 November Friday

കണ്ണൂർ രൂപതയ്‌ക്ക്‌ പ്രഥമ സഹായ മെത്രാൻ ; ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി​ സ്ഥാനമേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024


ക​ണ്ണൂ​ർ
ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ സ​ഹാ​യ മെ​ത്രാ​നായി ഡോ. ​ഡെ​ന്നി​സ് കുറുപ്പശേ​രി​ സ്ഥാനമേറ്റു. ബ​ർ​ണ​ശേ​രി ഹോ​ളിട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ വേ​ദി​യിലായിരുന്നു മെത്രാഭിഷേകച്ചടങ്ങ്‌.

റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ വി​ദ്യാ​പീ​ഠം പ്ര​സി​ഡന്റ്‌ ആ​ർ​ച്ച് ​ബി​ഷ​പ് സാ​ൽ​വ​ത്തോ​രോ പെ​നാ​കി​യോ​യു​ടെ മു​ഖ്യ ​കാ​ർ​മി​ക​ത്വ​ത്തിലായിരുന്നു മെ​ത്രാ​ഭി​ഷേ​കം. മും​ബൈ ആ​ർ​ച്ച് ബി​ഷ​പ് ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, വ​രാ​പ്പു​ഴ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ എ​ന്നി​വർ സഹകാർമികരായി. കോ​ഴി​ക്കോ​ട് ബി​ഷ​പ്‌ ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ വ​ച​നസ​ന്ദേ​ശം ന​ൽ​കി. സഹായമെത്രാനായി നിയമിച്ചുള്ള ഫ്രാൻസീസ് മാർപാപ്പയുടെ സന്ദേശം വായിച്ചു. തുടർന്ന്, ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി​  വിശ്വാസപ്രഖ്യാപനം നടത്തി. അധികാരച്ചിഹ്നമായി മോതിരം അണിയിച്ച്‌ തൊപ്പിയും അധികാരദണ്ഡും നൽകി.  തുടർന്നുള്ള കർമങ്ങൾക്ക് ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി​ നേതൃത്വം നൽകി.

കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല സ്വാഗതം പറഞ്ഞു. വി​വി​ധ രൂ​പ​ത​ക​ളി​ലെ വി​കാ​രി ജ​ന​റൽ​മാ​ർ, സ​ന്യാ​സിസ​ഭ​ക​ളു​ടെ മേ​ജ​ർ സു​പ്പീ​രി​യർമാർ, സെ​മി​നാ​രി പ്രൊഫസർമാർ​, റെ​ക്ടർമാർ, വൈ​ദി​ക​ർ, കന്യാസ്‌ത്രീകൾ, അ​ൽമായ​ നേ​താ​ക്ക​ൾ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ജനപ്രതിനിധികൾ, രാ​ഷ്ട്രീ​യനേ​താ​ക്ക​ൾ എന്നിവരും സന്നിഹിതരായി.

കൊ​ടു​ങ്ങ​ല്ലൂ​ർ സ്വദേശിയായ ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി 1991 ഡി​സം​ബ​ർ 23നാ​ണ്‌ കോ​ട്ട​പ്പു​റം രൂ​പ​ത​യിൽ പു​രോ​ഹി​ത​നാ​യ​ത്. 2001 മു​ത​ൽ വ​ത്തി​ക്കാ​ൻ ന​യ​ത​ന്ത്ര​വി​ഭാ​ഗ​ത്തി​ന്റെ ഭാഗമായി. ഇറ്റലിയിലെ മാൾട്ടയിൽ നയതന്ത്ര കാര്യാലയത്തിൽ പ്രവർത്തിക്കുമ്പോഴാണ്‌ സ​ഹാ​യ മെ​ത്രാ​ൻ നി​യ​മനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top