22 December Sunday

20 ലക്ഷം കുട്ടികളെ ബാലസംഘം അംഗങ്ങളാക്കും ; അംഗത്വ ക്യാമ്പയിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

തിരൂർ പറവണ്ണയിൽ അതിഥി കൂട്ടുകാരി കെ ചാന്ദ്നിക്ക് മെമ്പർഷിപ്പ് നൽകി ബാലസംഘം അംഗത്വ ക്യാമ്പയിൻ 
പ്രസിഡന്റ്‌ പി എൻ പ്രവിഷ പ്രമോദ് ഉദ്‌ഘാടനം ചെയ്യുന്നു


മലപ്പുറം
ബാലസംഘം അംഗത്വ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരൂർ പറവണ്ണയിൽ നടന്നു.  മത്സ്യത്തൊഴിലാളിയുടെ മകളായ അതിഥി കൂട്ടുകാരി കെ ചാന്ദ്നിയ്ക്ക് അംഗത്വം നൽകി സംസ്ഥാന പ്രസിഡന്റ്‌ പി എൻ പ്രവിഷ പ്രമോദ് ഉദ്‌ഘാടനംചെയ്‌തു.

സംസ്ഥാനത്താകെ 20 ലക്ഷം കുട്ടികളെ ബാലസംഘം അംഗങ്ങളാക്കും. ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്  പി പി ആയിഷ നിഹ്‌മ, സംസ്ഥാന ജോ. കൺവീനർ സി വിജയകുമാർ, ജില്ലാ കൺവീനർ പി സതീശൻ, മുസമ്മിൽ കുന്നുമ്മൽ, ഗോപി കുറ്റൂർ, അനഘാ പ്രതീശൻ, കെ പ്രതീജ എന്നിവർ സംസാരിച്ചു. ബാലസംഘം തിരൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചിത്രോത്സവത്തിലെ വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ യു സൈനുദ്ദീൻ ഉപഹാരം നൽകി.  ജില്ലാ പ്രസിഡന്റ്‌ ഷമീം ഇല്യാസ് അധ്യക്ഷനായി. തിരൂർ ഏരിയാ കൺവീനർ എം ഇ വൃന്ദ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌  പി ടി അനാമിക നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top