23 December Monday

കനാൽ ബണ്ട് റോഡിൽ വിള്ളൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024


മൂവാറ്റുപുഴ
പെരിയാർവാലിയുടെ മുളവൂർ ബ്രാഞ്ച് കനാലിന്റെ ബണ്ട് റോഡ് ഇടിഞ്ഞുവീഴാറായ നിലയിൽ. പായിപ്ര പഞ്ചായത്ത് അഞ്ചാംവാർഡിൽ മുളവൂർ പൊന്നിരിക്കപ്പറമ്പ് -ഈസ്റ്റ് മുളവൂർ തൈക്കാവുംപടി കനാൽ ബണ്ട് റോഡിലെ രണ്ടു ഭാഗത്താണ് അപകടഭീഷണി.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ റോഡിലുണ്ടായ വിള്ളൽമൂലം സംരക്ഷണഭിത്തി തകരാറായ നിലയിലാണ്‌. വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വിള്ളലുണ്ടായ ഭാഗത്ത്‌ അറ്റകുറ്റപ്പണി നടത്തണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top