22 December Sunday

മുനമ്പം ഭൂസമരം ; കണ്ണുകെട്ടി ബൈക്ക് ഓടിച്ച്‌ 
മാന്ത്രികൻ ഡോ. ജോൺ മാമ്പിള്ളി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024


വൈപ്പിൻ
മുനമ്പം തീരദേശജനതയുടെ റവന്യു അവകാശസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാന്ത്രികൻ ഡോ. ജോൺ മാമ്പിള്ളി കണ്ണുകൾ കെട്ടി ബൈക്ക് ഓടിച്ചു. വേളാങ്കണ്ണിമാതാ പള്ളിയങ്കണംമുതൽ ചെറായി ബീച്ച് ജങ്ഷൻവരെയും തിരിച്ചുമാണ് ബൈക്ക് ഓടിച്ചത്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈപ്പിൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പള്ളി വികാരി ഫാ. ആന്റണി ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ ബെന്നി കുറുപ്പശേരി, റെഡ് ക്രോസ് സൊസൈറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ പള്ളിപ്പുറം, ജോൺ കുരുവിള, സാം ബാബു, ആന്റണി ജോസഫ്, മനോജ് വിൽസൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top