27 December Friday

ദേശീയപാതയിൽ 
കളമശേരിയിൽ മണ്ണിടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024


കളമശേരി
ദേശീയപാതയിൽ കളമശേരി ഭാഗത്തുനിന്ന് വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ പറമ്പിൽനിന്നാണ് മണ്ണിടിഞ്ഞത്‌. ശനി വൈകിട്ടോടെ വലിയ മൺകട്ടകളാണ് ഇടിഞ്ഞുവീണത്. 2021ൽ ഇവിടെ ഇടിഞ്ഞുവീണ മൺകട്ടയ്ക്ക് അടിയിൽപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർ മരിച്ചിരുന്നു. തുടർന്ന് റോഡരികിൽ വീപ്പകൾ നിരത്തി വാഹന പാർക്കിങ് തടയുകമാത്രമാണ് നഗരസഭ ചെയ്തത്.

അപകടമൊഴിവാക്കാൻ നഗരസഭയും ദേശീയപാത അധികൃതരും അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top