22 December Sunday
മുനമ്പം സമരസമിതിയും സഭാനേതൃത്വവുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച

ആരെയും കുടിയിറക്കില്ല , മുനമ്പം ഭൂമിപ്രശ്‌നം ശാശ്വതമായി പരിഹരിക്കും : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


കൊച്ചി
മുനമ്പത്തുനിന്ന്‌ ആരെയും കുടിയിറക്കില്ലെന്നും ഭൂമിപ്രശ്‌നം ശാശ്വതമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുനമ്പം ഭൂമിപ്രശ്‌നത്തക്കുറിച്ച്‌ സംസാരിക്കാനെത്തിയ സമരസമിതിക്കും സഭാനേതൃത്വത്തിനുമാണ്‌ മുഖ്യമന്ത്രി ഈ ഉറപ്പുനൽകിയത്‌. എറണാകുളം ഗസ്റ്റ്‌ ഹൗസിലായിരുന്നു കൂടിക്കാഴ്‌ച.

കോട്ടപ്പുറം ബിഷപ് അംബ്രോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിലാണ് മുനമ്പം സമരസമിതി ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടത്‌. മുനമ്പം വിഷയത്തിൽ ശാശ്വതപരിഹാരത്തിനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ്‌ കഴിയാനാണ്‌ കാക്കുന്നത്‌. 22ന്‌ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്‌. ശാശ്വതപരിഹാരം ആവശ്യപ്പെട്ടുള്ള നിവേദനം സമരസമിതി ഭാരവാഹികൾ മുഖ്യമന്ത്രിക്ക്‌ നൽകി. മന്ത്രി പി രാജീവ്‌, കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പൂർണ പ്രതീക്ഷ: ബിഷപ്
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ പൂർണ തൃപ്‌തിയാണുള്ളതെന്ന്‌ കോട്ടപ്പുറം ബിഷപ് അംബ്രോസ്‌ പുത്തൻവീട്ടിൽ പറഞ്ഞു. ചർച്ച അങ്ങേയറ്റം ഊഷ്‌മളമായിരുന്നു.  പ്രശ്‌നപരിഹാരം സംബന്ധിച്ച്‌ നൂറുശതമാനം പ്രതീക്ഷയാണുള്ളതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.  കോട്ടപ്പുറം വികാരി ജനറൽ മോൺ. റോക്കി റോബിൻ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ്‌ റോക്കി, കൺവീനർ ജോസഫ്‌ ബെന്നി, കെഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ്‌ തറയിൽ, വക്താവ്‌ ജോസഫ്‌ ജൂഡ്‌, വേളാങ്കണ്ണിമാതാ പള്ളി വികാരി ആന്റണി സേവ്യർ തറയിൽ എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top