23 December Monday

എയ്‌ഡഡ്‌ കോളേജുകളിൽ ആശ്രിതനിയമനം ; കരട്‌ മാർഗരേഖ അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020


തിരുവനന്തപുരം
സ്വകാര്യ എയ്ഡഡ് കോളേജുകളിൽ ആശ്രിതനിയമനത്തിനുള്ള പദ്ധതിയുടെ കരട്‌ മാർഗരേഖ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. എയ്‌ഡഡ്‌ കോളേജുകളിൽ സർവീസിലിരിക്കെ മരിക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ആശ്രിതർക്ക്‌ ക്ലാസ്‌ ഫോർ തസ്‌തികയിൽ നിയമനം നൽകും.

നിയമനത്തിന്‌ 2013 ഒക്ടോബർ മുതൽ പ്രാബല്യവും മാർഗരേഖ നിർദേശിക്കുന്നു.  സ്വകാര്യ എയ്‌ഡഡ്‌ കോളേജ്‌, എയ്ഡഡ് ട്രെയ്‌നിങ്‌ കോളേജ്‌, എയ്ഡഡ് അറബിക് കോളേജ്‌, എയ്ഡഡ് പോളിടെക്നിക്, എയ്ഡഡ് എൻജിനിയറിങ്‌ കോളേജ്‌ എന്നിവിടങ്ങളിൽ ജോലിയിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതാണ്‌ പദ്ധതി.

അധ്യാപകരുടെയും ജീവനക്കാരുടെയും ദീർഘകാല ആവശ്യമായിരുന്നു ആശ്രിത നിയമനം. വാളയാറിലെ പെൺകുട്ടികളുടെ അസ്വാഭാവിക മരണം അന്വേഷിക്കുന്ന റിട്ട. ജഡ്ജി പി കെ ഹനീഫ കമീഷന്റെ കാലാവധി ഫെബ്രുവരി 25 മുതൽ രണ്ടു മാസത്തേക്ക് നീട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top