20 September Friday

വേനൽച്ചൂടും വെള്ളക്കെട്ടും ;
 വാഴക്കർഷകർ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


പറവൂർ
തുടർച്ചയായ അതിതീവ്രമഴയും വെള്ളക്കെട്ടുംമൂലം ഏത്തവാഴകൾ നശിച്ചത്‌ കർഷകരെ ആശങ്കയിലാക്കുന്നു. പുത്തൻവേലിക്കര പഞ്ചായത്തിലെ തീരദേശ മേഖലകളിലെ കർഷകരാണ് ദുരിതത്തിലായത്. വേനൽക്കാലത്തുണ്ടായ കനത്തചൂടും കൃഷിക്ക് ക്ഷീണമായി. സഹകരണ ബാങ്കുകളിൽനിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്താണ് ഭുരിഭാഗംപേരും കൃഷി തുടങ്ങിയത്.

പ്രളയകാലത്ത് തുടർച്ചയായി രണ്ടുവർഷവും കൃഷി നഷ്ടത്തിലായിരുന്നു. കഴിഞ്ഞ സീസണിൽമാത്രമാണ് കർഷകർക്ക് അൽപ്പമെങ്കിലും ആശ്വാസം ലഭിച്ചത്. ഇത്തവണ കൃത്യസമയങ്ങളിൽ വെള്ളവും വളവും നൽകി പരിപാലിച്ചിട്ടും കടുത്ത വേനൽച്ചൂടിൽ വാഴ പഴുത്ത് ഇലത്തണ്ടുകൾ ഉണങ്ങിക്കരിഞ്ഞ സ്ഥിതിയിലാണ്. പെരിയാറിന്റെ തീരദേശങ്ങളിലെ കർഷകരെയാണ് കൂടുതലായും ബാധിച്ചത്. പുത്തൻവേലിക്കര തേലത്തുരുത്ത് വാർഡിൽ ഡോ. ബി ആർ അംബേദ്കർ സ്വാശ്രയ കർഷകസമിതി കൃഷി ചെയ്ത ഏത്തയും റോബസ്റ്റയുമടക്കം 2000 ഏത്തവാഴകൾ പഴുപ്പുകയറി ഇലകരിഞ്ഞ അവസ്ഥയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top