23 December Monday

ഓണത്തിനൊരുമുറം പച്ചക്കറി ; വിളവെടുപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


തിരുവനന്തപുരം
കൃഷിവകുപ്പിന്റെ ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയറ്റ് വളപ്പിൽ തയ്യാറാക്കിയ പച്ചക്കറികളുടെയും പൂക്കളുടെയും വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

വെണ്ടയ്ക്ക, പാവയ്ക്ക, പടവലം, ചീര, പയർ, വഴുതന, പച്ചമുളക്, ജമന്തിപ്പൂക്കൾ എന്നിവയാണ് കൃഷി ചെയ്തത്. മുൻ വർഷങ്ങളിലും സെക്രട്ടറിയറ്റിൽ പച്ചക്കറിക്കൃഷി വിളവെടുത്തിരുന്നു.

മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, വി എൻ വാസവൻ, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, അബ്ദുറഹിമാൻ, ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, ഒ ആർ കേളു എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top