15 November Friday

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 73 ലക്ഷത്തിന്റെ സ്വർണവുമായി 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 73 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ഒരു യുവതിയടക്കം മൂന്നുപേർ പിടിയിലായി. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽനിന്ന്‌ എത്തിയ യുവതി 361.57 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.
എട്ടുവളയും രണ്ടുമാലയും ഇവരിൽനിന്ന്‌ പിടിച്ചെടുത്തു. ഇതിന് 24,68,908 രൂപ വിലവരും. പരിശോധന പൂർത്തിയാക്കി പുറത്തേക്കിറങ്ങാൻ തുടങ്ങവെ മടക്കിവിളിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കുവൈത്തിൽനിന്ന്‌ എത്തിയ മറ്റൊരു യാത്രക്കാരനിൽനിന്ന്‌ 151.46 ഗ്രാം സ്വർണം പിടിച്ചു. മലപ്പുറം സ്വദേശി സിറാജുദ്ദീനാണ്‌ പിടിയിലായത്. മാലയാണ് ഇയാളിൽനിന്ന്‌ പിടിച്ചെടുത്തത്. ഇതിന് 11,19,895 രൂപ വിലവരും.

ഇൻഡിഗോ വിമാനത്തിൽ കുവൈത്തിൽനിന്ന്‌ എത്തിയ മറ്റൊരു യാത്രക്കാരൻ ചാലക്കുടി സ്വദേശി സുബ്രഹ്മണ്യനിൽനിന്ന്‌ 500.87 ഗ്രാം സ്വർണം പിടിച്ചു. രണ്ട് മാല, ആറ് വള, ഒരു ജോഡി പാദസരം, ഒരു മോതിരം എന്നിവയാണ് ഇയാൾ ഒളിപ്പിച്ചത്. ഇതിന് 37,03,433 ലക്ഷം രൂപ വിലവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top