22 December Sunday

ശബ​രിമല ഓൺലൈൻ ബുക്കിങ് ; വിവാദമുണ്ടാക്കാൻ ഗൂഢശ്രമം

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024


തിരുവനന്തപുരം
ശബരിമലയിലെ തിരക്ക്‌ നിയന്ത്രിക്കാനുള്ള സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ശ്രമത്തെ വിവാദമുണ്ടാക്കി രാഷ്‌ട്രീയ മുതലെടുപ്പിന്‌ പ്രതിപക്ഷവും ബിജെപിയും. ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ സുഗമമായ തീർഥാടനം അട്ടിമറിക്കാനാണ് ശ്രമം.

കഴിഞ്ഞവർഷം തിരക്ക്‌ വർധിച്ചപ്പോൾ ദേവസ്വം ബോർഡിനെ കുറ്റംപറഞ്ഞ അതേ മാധ്യമങ്ങളാണ്‌ ഇന്ന് തിരക്ക് നിയന്ത്രിക്കാനുള്ള ഓൺലൈൻ ബുക്കിങ്ങിനെ തള്ളിപ്പറയുന്നത്. ശബരിമലയിൽ നിയന്ത്രണം ഒഴിവാക്കി ദിവസം ഒന്നോ രണ്ടോ ലക്ഷം പേർ വന്നാൽ ദേവസ്വം ബോർഡിന്റെ വരുമാനം വർധിക്കും. എന്നാൽ തീർഥാടകരുടെ സുരക്ഷയ്‌ക്കാണ് സർക്കാരിന്റെയും ബോർഡിന്റെയും പ്രഥമപരി​ഗണന. അതീവ സുരക്ഷാ മേഖലയായ ശബരിമലയിൽ രേഖകളില്ലാതെ ആളുകളെ കടത്തിവിടുന്നതിൽ സുരക്ഷാപ്രശ്നവുമുണ്ട്.

ശബരിമലയിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ആദ്യമായി നടപ്പാക്കിയത്‌ കേരള പൊലീസാണ്‌. പിന്നീട് കോവിഡ് കാലത്ത് തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം വന്നതോടെ ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രമായി പ്രവേശനം അനുവദിച്ചു. കോവിഡിനുശേഷം ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഓൺലൈൻ ബുക്കിങിന്റെ ചുമതല തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ദർശനം പിന്നീട്‌ ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രമാക്കി. ഓൺലൈൻ ബുക്കിങ് ചെയ്യാൻ സാധിക്കാത്തവർക്കാണ്‌ സ്‌പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയത്. ഘട്ടംഘട്ടമായി സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി ഓൺലൈൻ മാത്രമാക്കണമെന്ന്‌  തീരുമാനിച്ചു. കഴിഞ്ഞവർഷം ചെങ്ങന്നൂർ, പന്തളം, വണ്ടിപ്പെരിയാർ, നിലയ്‌ക്കൽ, പമ്പ, ഏറ്റുമാനൂർ, കൊട്ടാരക്കര, എരുമേലി എന്നിവിടങ്ങളിൽ മാത്രമായിരുന്നു സ്‌പോട്ട് ബുക്കിങ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top