26 December Thursday

മാസ്‌ക്‌ വിൽപ്പനയ്‌ക്ക്‌ മാർഗനിർദേശം ; റോഡരികിൽ മാസ്ക് വിൽപ്പന അനുവദിക്കില്ല

വെബ് ഡെസ്‌ക്‌Updated: Wednesday May 13, 2020


മാസ്‌ക്‌ വിൽപ്പനയ്‌ക്ക്‌ വ്യക്തമായ മാർഗനിർദേശം കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ചിലയിടത്ത് റോഡരികിൽ മാസ്ക് വിൽക്കുന്നുണ്ട്‌. ഈ വിൽപ്പന അനുവദിക്കില്ല. മാസ്ക് മുഖത്തുവച്ച്‌ നോക്കി മാറ്റിയെടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാലാണ്‌ മാർഗനിർദേശം തയ്യാറാക്കുന്നത്‌. മാസ്കിന്റെ ഉൽപ്പാദനം വലിയതോതിൽ വർധിച്ചു. മാസ്ക് ധരിക്കണമെന്ന നിർദേശം ജനം സ്വീകരിച്ചു. എന്നാൽ,  ചിലർ മാസ്കില്ലാതെ പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് ആരോഗ്യവിഭാഗം അയക്കുന്നവരെ പ്രവേശിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. സർക്കാരാണ് ക്വാറന്റൈൻ കേന്ദ്രങ്ങൾ തീരുമാനിക്കുന്നതും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top