22 December Sunday

2 കിലോ എംഡിഎംഎ പിടിച്ച 
കേസിൽ ഒരാൾകൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


അങ്കമാലി
രണ്ടുകിലോ എംഡിഎംഎ പിടിച്ച കേസിൽ മൂന്നുവർഷമായി ഒളിവിലായിരുന്ന തിരുച്ചിറപ്പിള്ളി സുബ്രഹ്മണ്യനഗറിൽ രുമേഷി(31)നെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. 2021 ആഗസ്തിൽ അങ്കമാലിയിൽ വാഹനപരിശോധനയ്‌ക്കിടെ രാസലഹരി കണ്ടെത്തിയ കേസിലാണ്‌ അറസ്‌റ്റ്‌. തൃശൂരിൽനിന്നുവന്ന പിക്കപ്പ് വാഹനത്തിലാണ് എംഡിഎംഎ കണ്ടെത്തിയത്. നാലുപേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ശാസ്‌ത്രീയ അന്വേഷണത്തിൽ തിരുച്ചിറപ്പിള്ളിയിൽനിന്ന് സാഹസികമായാണ് രുമേഷിനെ പിടികൂടിയത്. നേരത്തേ നാലുപേരെ പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡിവൈഎസ്‌പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ ആർ വി അനിൽകുമാർ, എസ്ഐമാരായ കെ പ്രദീപ്കുമാർ, കെ സതീഷ്‌കുമാർ, മാർട്ടിൻ ജോൺ, സീനിയർ സിപിഒമാരായ എം ആർ മിഥുൻ, എം എസ് അജിത്കുമാർ തുടങ്ങിയവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top