23 December Monday

കോൺഗ്രസ് മണ്ഡലം 
വൈസ് പ്രസിഡന്റ്‌ പാർടിവിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


കാലടി
കോൺഗ്രസ്‌ ശ്രീമൂലനഗരം മണ്ഡലം വൈസ് പ്രസിഡന്റ്‌ നിയാസ് തറയിൽ പാർടിയിൽനിന്ന്‌ രാജിവച്ചു. ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. ശ്രീമൂലനഗരത്ത് നടന്ന സ്വീകരണയോഗത്തിൽ സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ പതാക നൽകി സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി എം പി അബു അധ്യക്ഷനായി. ടി കെ സന്തോഷ്, എം എ ഷെഫീഖ്, ടി എ ഷെബീറലി എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top