22 November Friday

2030നകം 10,000 മെ​ഗാവാട്ട് വൈദ്യുതി , ആറുവർഷത്തിനുള്ളിൽ പരമാവധി 171 മെ​ഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024


തിരുവനന്തപുരം
സംസ്ഥാനത്ത് 2030ഓടെ 10,000 മെ​ഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കെഎസ്ഇബി. ഒരു ദശാബ്ദത്തിനുള്ളിൽ 1-01 മെ​ഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത നിലയങ്ങൾ പുതുതായി ​ഗ്രിഡിലേക്ക് ബന്ധിപ്പിച്ചു. ആറുവർഷത്തിനുള്ളിൽ പരമാവധി 171 മെ​ഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കാനാകുമെന്ന്‌ ലക്ഷ്യവയ്‌ക്കുന്നതെന്ന് മന്ത്രി കെ ക-ൃഷ്ണൻകുട്ടി പറഞ്ഞു. ജലവൈദ്യുത പദ്ധതികൾ പരിസ്ഥിതി പ്രശ്നങ്ങൾ പറഞ്ഞ് തടസപ്പെടുത്തുന്ന സാഹചര്യത്തിൽ പുറത്തുനിന്ന് വലിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങിയെത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ്‌–- മന്ത്രി പറഞ്ഞു. 

50 മെ​ഗാവാട്ടിന്റെ വെസ്‌റ്റ്‌ കല്ലട ഫ്ലോട്ടിങ് സോളാർ പദ്ധതിക്ക്‌ അനുമതിയായി. ഇവിടെ നിന്ന് 2017ഓടെ 3.04 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാകും. കൂടാതെ വെർട്ടിക്കൽ ആക്‌സിസ് വിൻഡ് ടർബൈനിലൂടെ 30 മെ​ഗാവാട്ട്, ​ഗ്രൗണ്ട് മൗണ്ടഡ് ആൻഡ് ഫ്ലോട്ടിങ് സോളാർ പദ്ധതിയിലൂടെ 500 മെ​ഗാവാട്ട്, പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികളിലൂടെ 2000 മെ​ഗാവാട്ട്, ബാറ്ററി എനർജി സ്‌റ്റോറേജ് സിസ്‌റ്റം വഴി 3300 മെ​ഗാവാട്ട് എന്നിവയാണ് ല​ക്ഷ്യം. രാമക്കൽമേട്, അട്ടപ്പാടി, മാന്മുട്ടിമേട്, പാപ്പൻപാറ, കഞ്ചിക്കോട് എന്നിവിടങ്ങളിലായാണ്‌ 300 മെഗാവാട്ട് വൈദ്യുതി കാറ്റിൽനിന്ന് ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

ഇതിനുപുറമേ ഏകദേശം 590 കിലോമീറ്റർ നീളമുള്ള കടൽത്തീരമുള്ള കേരളത്തിന് അറബിക്കടലിൽ ഓഫ്ഷോർ കാറ്റാടി പാടങ്ങൾക്കുള്ള സാധ്യതയും പഠിക്കുന്നുണ്ട്. നാഷണൽ ഇൻ‌സ്‌റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജിയുമായുള്ള ചർച്ചകൾ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top