14 October Monday

യുകെജി വിദ്യാർഥിക്ക്‌ മർദനം , അധ്യാപികയ്‌ക്കെതിരെ കേസ്‌ ; കേസ് പിൻവലിക്കാൻ സ്കൂളിന്റെ സമ്മർദം

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024


തൃശൂർ
യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ അൺ എയ്ഡഡ് സ്കൂൾ അധ്യാപികയ്‌ക്കെതിരെ കേസ്‌. കുരിയച്ചിറ സെന്റ്‌ ജോസഫ്‌സ്‌ മോഡൽ പബ്ലിക്‌ സ്‌കൂൾ അധ്യാപിക സെലിനെതിരെയാണ് കേസെടുത്തത്‌. 

ഹോംവർക്ക്‌ എഴുതിയെടുത്തില്ലെന്ന്‌ ആരോപിച്ച് കാലിൽ ചൂരൽ കൊണ്ട്‌  ക്രൂരമായി അടിച്ചെന്നാണ് പരാതി. രണ്ട്‌ കാലിലുമായി അടിയേറ്റ 15ഓളം പാടുകളുണ്ട്‌. പിതാവ്‌ ഷമീറിന്റെ പരാതിയിൽ നെടുപുഴ പൊലീസ്‌ ജുവനൈൽ ജസ്റ്റിസ്‌ ആക്ട്‌ പ്രകാരമാണ് കേസെടുത്തത്.  പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സ്കൂൾ അധികൃതർ വിദ്യാർഥിയുടെ രക്ഷിതാക്കളെ സമീപിച്ചതായും പറയുന്നു.  കേസ് പിൻവലിച്ചാൽ  മൂന്നു വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്‌ദാനം ചെയ്‌തതായി ഷമീർ പറഞ്ഞു.  സംഭവത്തിൽ ബാലാവകാശ കമീഷനും ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും പരാതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top