തിരുവനന്തപുരം
പകർച്ചപ്പനിയും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളും തലപൊക്കുമ്പോൾ മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. പനി വരുന്നവരിൽ ദീർഘനാൾ നീണ്ടുനിൽക്കുന്ന ചുമ, ശ്വാസംമുട്ടൽ എന്നിവ സ്ഥിരമായി കാണുന്നത് കോവിഡാനന്തര ആരോഗ്യപ്രശ്നമാണെന്ന് വിദഗ്ധരും പറയുന്നു. പനിവ്യാപനവും ലക്ഷണവും സംബന്ധിച്ച് ഗവേഷണാടിസ്ഥാനത്തിൽ പഠനം നടത്താൻ സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താൻ ചേർന്ന സംസ്ഥാന ദ്രുത പ്രതികരണ സംഘം (ആർആർടി) യോഗമാണ് തീരുമാനമെടുത്തത്. വരുന്ന രണ്ടാഴ്ച തദ്ദേശതലത്തിലുള്ള എലിപ്പനി, ഡെങ്കിപ്പനി മരണങ്ങൾ വിലയിരുത്താനും മന്ത്രി വീണാ ജോർജ് നിർദേശിച്ചു.
ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എൻ1 തുടങ്ങിയ രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നവംബർ 11 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 89,488പേർക്കാണ് പനി റിപ്പോർട്ട് ചെയ്തത്. ഒരു മരണംപോലും ഉണ്ടായിട്ടില്ല എന്നത് ആശ്വാസം നൽകുന്നു. 341 ഡെങ്കിപ്പനി, 732 ചിക്കൻ പോക്സ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..