19 December Thursday
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

അഖിലേന്ത്യാ സഹകരണ 
വാരാഘോഷത്തിന് ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


കൊച്ചി
സഹകരണ പ്രസ്ഥാനങ്ങളുടെ കരുത്ത്‌ വിളിച്ചോതി എഴുപത്തൊന്നാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് വ്യാഴാഴ്ച കൊച്ചിയിൽ തുടക്കമാകും. കളമശേരി ആഷിസ് കൺവൻഷൻ സെന്ററിൽ പകൽ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഉദ്‌ഘാടനം നിർവഹിക്കും.

രാവിലെ 9.30ന്‌ സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി സജിത് ബാബു പതാക ഉയർത്തും. സംരംഭകത്വ മേഖലയും സഹകരണ മേഖലയുമായി ബന്ധപ്പെട്ട്‌ സെമിനാറുകൾ രാവിലെ 10ന്‌ സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. "നവകേരള നിർമിതി: -സഹകരണ സ്ഥാപനങ്ങളും പ്രാദേശിക സർക്കാരുകളും' സെമിനാറിൽ പ്രൊഫ. സി രവീന്ദ്രനാഥ് വിഷയം അവതരിപ്പിക്കും. "സംരംഭകത്വം, തൊഴിൽ, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണമേഖലയുടെ പങ്ക്' സെമിനാറിൽ ഡോ. ഡി സജിത് ബാബു വിഷയം അവതരിപ്പിക്കും. സംസ്ഥാനത്തെ മുഴുവൻ സർക്കിൾ സഹകരണ യൂണിയനുകളിലും വാരാഘോഷത്തിന്റെ ഭാഗമായി സെമിനാറുകളും പ്രചാരണപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌. വ്യാഴാഴ്ച എല്ലാ സഹകരണ സ്ഥാപനങ്ങൾക്കുമുന്നിലും പതാക ഉയർത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top