27 December Friday

തകർന്ന റോഡുകൾ 
നവീകരിക്കാതെ നഗരസഭ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


പെരുമ്പാവൂർ
പെരുമ്പാവൂർ നഗരത്തിൽ കാളച്ചന്ത റോഡ്, ബസ് സ്റ്റാൻഡിലെ സോഫിയ കോളേജ് ലിങ്ക് റോഡ്, പച്ചക്കറി മാർക്കറ്റിന് ചുറ്റുമുള്ള റോഡുകൾ, മാർത്തോമ കോളേജ് റോഡ് തുടങ്ങി നിരവധി റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ നാലു വർഷത്തിനിടയിൽ മൂന്ന് ചെയർമാൻമാർ അധികാരമേറ്റെങ്കിലും റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നില്ല. ഭാരവാഹനങ്ങൾ കടന്നുപോകുന്ന ബൈപാസാണ് കാളച്ചന്ത റോഡ്. വലിയ കുഴികളായി കിടക്കുന്ന റോഡിൽ അപകടമുണ്ടാകുമെന്ന ഭീതിയിലാണ് സമീപവാസികൾ. മറ്റ്‌ റോഡുകളും തകർന്നതിനാൽ ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത്‌ പതിവാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top