23 December Monday

പമ്പയിലും നിലയ്‌ക്കലും
 എരുമേലിയിലും പാർക്കിങ് ; പമ്പയിൽ ആറ്‌ താൽക്കാലിക പന്തൽകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


തിരുവനന്തപുരം
പമ്പയിൽ 1500 ചെറിയ വാഹനങ്ങൾക്കും നിലയ്‌ക്കലിൽ 10,000 വാഹനങ്ങൾക്കും എരുമേലിയിൽ ഭവനനിർമാണ ബോർഡിന്റെ സ്ഥലത്ത്‌ 2000 വാഹനങ്ങൾക്കും പാർക്ക്‌ ചെയ്യാൻ സൗകര്യമൊരുക്കിയതായി ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലയ്‌ക്കലിൽ 8000 പേർക്ക്‌ വിരിവയ്‌ക്കാം. പമ്പയിൽ നിലവിലെ മൂന്നു നടപ്പന്തലുകൾക്കുപുറമേ ആറ്‌ താൽക്കാലിക പന്തൽകൂടി സജ്ജമാക്കി. ഇവിടെ 4000പേർക്ക്‌ വരിനിൽക്കാം. രാമമൂർത്തി മണ്ഡപത്തിനുസമീപം ജർമൻ പന്തലിൽ 3000 പേർക്ക്‌ വിരിവയ്‌ക്കാം. പമ്പയിൽ വനിതാ ഫെസിലിറ്റേഷൻ സെന്ററിൽ 50 വനിതകൾക്ക്‌ വിശ്രമിക്കാം.

ശരംകുത്തിയിൽ മണിക്കൂറിൽ 10,000 ലിറ്റർശേഷിയുള്ള കുടിവെള്ള സംഭരണി സജ്ജമാക്കി. 40 ലക്ഷം ടിൻ അരവണ സംഭരിച്ചിട്ടുണ്ട്‌. നിലയ്‌ക്കലിൽ 1045, പമ്പയിൽ 580, സന്നിധാനത്ത്‌ 1005എന്നിങ്ങനെയാണ്‌ ശുചിമുറികളുടെ എണ്ണം. ശബരി അതിഥിമന്ദിരവും സന്നിധാനത്തെ സ്റ്റാഫ്‌ ക്വാർട്ടേഴ്‌സും പമ്പയിലെ അതിഥിമന്ദിരവും പൂർണമായും സജ്ജീകരിച്ചു. ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്കു പുറമെ ഡോ. റാം നാരായണന്റെ നേതൃത്വത്തിൽ 150 ഡോക്ടർമാർ സേവനസന്നദ്ധത അറിയിച്ചിട്ടുണ്ട്‌.

തീർഥാടകർക്കും ജീവനക്കാർക്കുമായി അഞ്ചുലക്ഷംരൂപയുടെ അപകട ഇൻഷറുൻസുമുണ്ട്‌. മരിച്ചാൽ മൃതദേഹം വീട്ടിലെത്തിക്കാൻ 30,000 രൂപവരെയും കേരളത്തിനുപുറത്താണെങ്കിൽ ഒരു ലക്ഷംരൂപവരെയും നൽകും. ശബരിമലയിൽ റോപ്‌ വേ നിർമാണം ഉടൻ ആരംഭിക്കും. 2.7 കിലോമീറ്ററിൽ 5 പില്ലറുകളിലായാണ്‌ റോപ്‌ വേ നിർമിക്കുക. 250 കോടിയാണ്‌ ചെലവു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോർഡ്‌ അംഗങ്ങളായ എ അജികുമാർ, ജി സുന്ദരേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top