22 December Sunday

രേഖകളില്ലാതെ കടത്തിയ 51 ലക്ഷം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


വടക്കഞ്ചേരി
കെഎസ്ആർടിസി ബസിൽ രേഖകളില്ലാതെ കടത്തിയ 51 ലക്ഷംരൂപ പിടികൂടി. മഹാരാഷ്ട്ര സ്വദേശി ചന്ദ്രകാന്ത് പ്രതാപിനെ (32)യാണ് ഹൈവേ പൊലീസും വടക്കഞ്ചേരി പൊലീസുംചേർന്ന്‌ പണംസഹിതം പിടികൂടിയത്. കണ്ടെടുത്ത 50,96,000 രൂപ ആദായ നികുതിവകുപ്പിന് കൈമാറി.

തൃശൂരിൽ സ്വർണവ്യാപാര ആവശ്യത്തിനായാണ് പണം കൊണ്ടുപോകുന്നതെന്ന് ചന്ദ്രകാന്ത് പ്രതാപ് പൊലീസിനോട് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്‌ പണംപിടിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top