കൊച്ചി
സൈപ്രസിലെ പെലാജിക് വിൻഡ് സർവീസസിനുവേണ്ടി നിർമിക്കുന്ന അത്യാധുനിക ഹൈബ്രിഡ് ഇലക്‌ട്രിക് കപ്പലിന് കൊച്ചി കപ്പൽശാലയിൽ കീലിട്ടു. പെലാജികിനുവേണ്ടി നിർമിക്കുന്ന ഓഫ് ഷോർ സർവീസിനുള്ള രണ്ട് കപ്പലുകളിൽ ആദ്യത്തേതാണിത്.
പെലാജിക് വിൻഡ് സിഇഒ ആൻഡ്രേ ഗ്രോയെൻവെൽഡ് കീലിടൽ നിർവഹിച്ചു. കപ്പൽശാല ഡയറക്ടർമാരായ കെ എൻ ശ്രീജിത്, എസ് ഹരികൃഷ്‌ണൻ തുടങ്ങിയവർ സന്നിഹിതരായി. 93 മീറ്റർ നീളവും 19. 5 മീറ്റർ വീതിയുമുള്ള കപ്പലിൽ 120 പേർക്ക് യാത്രചെയ്യാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..