23 December Monday

സൗദിയിൽനിന്നെത്തിയ യുവതിക്കും കൊച്ചിയിൽ സുഖപ്രസവം

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020


കൊച്ചി
സൗദി അറേബ്യയിൽനിന്നെത്തിയ കൊല്ലം സ്വദേശിയായ യുവതിക്ക് എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സുഖപ്രസവം. ദമാം വിമാനത്തിൽ കഴിഞ്ഞദിവസം നെടുമ്പാശേരിയിലെത്തിയ ഷാഹിനയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. വിദേശത്തുനിന്ന്‌ വരുന്നതിനിടെ ജില്ലയിലെത്തി പ്രസവിച്ച രണ്ടാമത്തെയാളാണ് ഷാഹിന. കഴിഞ്ഞദിവസം നേവി കപ്പലിൽ മാലദ്വീപിൽനിന്നെത്തിയ തിരുവല്ല സ്വദേശി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

പൂർണഗർഭിണിയായ ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസ്സുള്ള മക്കളുമുണ്ടായിരുന്നു. ഭർത്താവ് അഹമ്മദ് കബീറിന്‌ സൗദി അറേബ്യയിൽ നിർമാണമേഖലയിലാണ്‌ ജോലി. വിമാനത്താവളത്തിൽ എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്‌ ആരോഗ്യപ്രവർത്തകർ ആംബുലൻസിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗൈനക്കോളജി മേധാവി ഡോ. രാധയുടെ നേതൃത്വത്തിൽ ഡോ. അഞ്ജു വിശ്വനാഥ്, ഡോ. അനിൽകുമാർ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടികൾക്കും അമ്മയ്‌ക്കും കോവിഡ് പരിശോധനയും നടത്തി. എല്ലാവരും നെഗറ്റീവാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top