27 December Friday

സ്നേഹസന്ദേശവുമായി നബിദിനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024


മലപ്പുറം
സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നന്മയുടെയും സന്ദേശവുമായി വിശ്വാസികൾ തിങ്കളാഴ്ച നബിദിനം ആഘോഷിക്കും. പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12ന്റെ സ്മരണയിലാണ്‌ ആഘോഷം. 

നബിദിനത്തെ വരവേറ്റ്‌ പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് നബിദിന റാലികള്‍ നടക്കും. റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പള്ളികളിലും മദ്രസകളിലും വിപുലമായ പരിപാടികള്‍ നടക്കുന്നുണ്ട്‌.  

നബിദിനാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച മലപ്പുറത്ത്‌ വിവിധ സുന്നി സംഘടനകളും മഅദിൻ അക്കാദമിയുംചേർന്ന്‌ നബിദിന സന്ദേശറാലി നടത്തും.
തിങ്കൾ പുലർച്ചെ 3.30മുതൽ മലപ്പുറം മഅദിൻ ഗ്രാൻഡ്‌ മസ്ജിദിൽ ഗ്രാൻഡ് മൗലിദ് സദസ്സും പ്രാർഥനാ സംഗമവും നടക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top