23 December Monday

ചോറ്റാനിക്കരയിൽ ആയിരങ്ങൾ
 ആദ്യക്ഷരം കുറിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


ചോറ്റാനിക്കര
വിജയദശമി ദിനത്തിൽ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. പുലർച്ചെ നാലിന്‌ നിർമാല്യദർശനവും ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരയണൻനമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പന്തീരടി പൂജയും നടത്തി. സരസ്വതീ മണ്ഡപത്തിൽ മേൽശാന്തിമാരായ ടി പി അച്യുതൻനമ്പൂതിരിയുടെയും ടി പി മനോജ്‌കുമാർ എമ്പ്രാന്തിരിയുടെയും കാർമികത്വത്തിൽ പൂജ നടത്തി, പൂജയെടുപ്പിനുശേഷം തന്ത്രിമാരുടെയും മേൽശാന്തിമാരുടെയും നേതൃത്വത്തിൽ 15 വൈദികർ കുട്ടികളെ എഴുത്തിനിരുത്തി. കുട്ടികൾക്ക് പുസ്‌തകം, പെൻസിൽ, പഴം, ബിസ്‌കറ്റ്, സാരസ്വതാരിഷ്ടം, പഞ്ചാമൃതം എന്നിവ നൽകി. ദർശനത്തിന്‌ വിപുലമായ സജ്ജീകരണങ്ങൾ ദേവസ്വവും ക്ഷേത്രം ഉപദേശകസമിതിയും പൊലീസും ഒരുക്കിയിരുന്നു. നവരാത്രി മണ്ഡപത്തിൽ വിവിധ കലാപരിപാടികളും നടന്നു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം ബി മുരളീധരൻ, ചോറ്റാനിക്കര അസി കമീഷണർ ബിജു ആർ പിള്ള, ദേവസ്വം മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, അക്കോമഡേഷൻ മാനേജർ ഇ കെ അജയകുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിൽ മേൽശാന്തി സജീവന്റെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top