22 November Friday

പെരുമ്പാവൂർ നഗരസഭയിലേക്ക് ജനകീയ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


പെരുമ്പാവൂർ
യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ നഗരസഭയിലെ വികസനമുരടിപ്പിനെതിരെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് ജനകീയ മാർച്ച് നടത്തി.

കോൺഗ്രസിലെയും യുഡിഎഫിലെയും ചേരിപ്പോരും അധികാരതർക്കവുംമൂലം മൂന്നു ചെയർമാന്മാരും മൂന്ന് വൈസ് ചെയർമാന്മാരും മാറിയതല്ലാതെ ജനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ നടപ്പാക്കാനായില്ല. താലൂക്കാശുപത്രിയിലെ ശോച്യാവസ്ഥ പരിഹരിക്കാൻ നഗരസഭ നടപടിയെടുക്കുന്നില്ല. നവീകരണം പൂർത്തിയാക്കിയ കാഷ്വാലിറ്റി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കുന്നില്ല. താലൂക്ക് ആയുർവേദ ആശുപത്രി, ഹോമിയോ, മൃഗാശുപത്രി എന്നിവയുടെ പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. നഗരസഭയിലെ വാർഡുകളിൽ വഴിവിളക്കുകൾ തെളിക്കാൻ നടപടി സ്വീകരിക്കുന്നില്ല. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നില്ല. ഇ എം എസ് ടൗൺഹാൾ അറ്റകുറ്റപ്പണി നടത്താതെ ശോച്യാവസ്ഥയിലാണ് തുടങ്ങിയ ജനങ്ങളുടെ പരാതികൾ ഉന്നയിച്ചാണ് ജനകീയ മാർച്ച് നടത്തിയത്.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ പി റെജിമോൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി കൺവീനർ കെ ഇ നൗഷാദ്, സിപിഐ മണ്ഡലം സെക്രട്ടറി രമേശ് ചന്ദ്, സി കെ രൂപേഷ് കുമാർ, കെ കെ നാസർ, പി സി ബാബു എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top