27 December Friday

മൂവാറ്റുപുഴ നഗരസഭയുടെ മാലിന്യം മീൻമാർക്കറ്റിൽനിന്ന്‌ നീക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരസഭയിലെ മാലിന്യം മുനിസിപ്പൽ സ്റ്റേഡിയത്തിനുസമീപത്തെ ആധുനിക മീൻമാർക്കറ്റ് കെട്ടിടത്തിൽ തള്ളുന്നത് അവസാനിപ്പിക്കണമെന്ന് സിപിഐ എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ദുർഗന്ധവും മലിനജലമൊഴുകുന്നതും കാരണം നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിലേക്ക്‌ മാലിന്യവുമായെത്തുന്ന വാഹനങ്ങൾ നാട്ടുകാർ തടയുകയാണ്. ഇതേത്തുടർന്നാണ് നഗരസഭ മാലിന്യം മീൻമാർക്കറ്റിൽ തള്ളുന്നത്. ഇത് രോഗം പടർത്താൻ കാരണമാകും. മാലിന്യസംസ്കരണത്തിൽ നഗരസഭയുടെ പിടിപ്പുകേട് തുടർന്നാൽ സിപിഐ എം ബഹുജനസമരത്തിന്‌ നേതൃത്വം നൽകും. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതി നഗരസഭയിൽ നടപ്പാക്കണമെന്നും സിപിഐ എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top