പയ്യന്നൂർ
കഥാകൃത്ത് ടി പത്മനാഭന്റെ 95–-ാം പിറന്നാൾ ആഘോഷിച്ചു. സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ നേതൃത്വത്തിൽ പോത്താങ്കണ്ടം ആനന്ദ ഭവനത്തിലായിരുന്നു പിറന്നാളാഘോഷം. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഗായകൻ എം ജയചന്ദ്രൻ, ഡോ. റോക്സാനെ കമയാനി, ആലങ്കോട് ലീലാകൃഷ്ണൻ, കെ ജി വേണുഗോപാൽ, നടി ഷീല എന്നിവർ ആശംസനേരാനെത്തി.
ചെറുതാഴം ചന്ദ്രനും സംഘവും ചെണ്ടമേളം അവതരിപ്പിച്ചു. കുറിച്ചി നടേശന്റെയും സംഘത്തിന്റെയും അർജുന നൃത്തവും ടി എം പ്രേംനാഥിന്റെ മയൂര നൃത്തവും അരങ്ങേറി. പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു.പിറന്നാൾ സമ്മാനവുമായി സ്പീക്കർ എ എൻ ഷംസീർ പള്ളിക്കുന്നിലെ വീട്ടിലെത്തി. സ്പീക്കർ പത്മനാഭനെ പൊന്നാടയണിയിച്ചാദരിച്ചു. കെ വി സുമേഷ് എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..