14 December Saturday

സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റി 
പുതിയ ഓഫീസ്‌ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024


മട്ടാഞ്ചേരി
തൊഴിലാളി നേതാവ് ടി എം മുഹമ്മദിന്റെ സ്മരണാർഥം നിർമിച്ച സിപിഐ എം  കൊച്ചി ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ശനി വൈകിട്ട് അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏരിയ സെക്രട്ടറി കെ എം റിയാദ് അധ്യക്ഷനാകും.

ടി എം മുഹമ്മദിന്റെ ഫോട്ടോ അനാച്ഛാദനം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവും സാന്റോ ഗോപാലൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സി എൻ മോഹനനും സ്റ്റുഡിയോ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണിയും ലൈബ്രറി ഉദ്ഘാടനം കെ ജെ മാക്സി എംഎൽഎയും നിർവഹിക്കും. പൊതുസമ്മേളനം തോപ്പുംപടി സിത്താര മൈതാനത്ത്‌ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top