26 December Thursday

സംസ്ഥാനത്തെ മദ്യഷാപ്പുകൾ 19ന്‌ തുറന്നേക്കും

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020


സംസ്ഥാനത്തെ മദ്യഷാപ്പുകൾ 19ന്‌ തുറന്നേക്കും. തിരക്ക്‌ നിയന്ത്രിക്കാൻ ഓൺലൈനായാകും വിൽപ്പന. ഇതിനുള്ള വെർച്വൽ ക്യൂ മൊബൈൽ ആപ്പിന്‌ അന്തിമരൂപമായി. ബവ്‌കോ വിലയിൽ ബാറുകളിൽനിന്നും മദ്യം പാർസൽ നൽകും. അതിനാൽ ബിവറേജസ്‌, കൺസ്യൂമർഫെഡ്‌ ഔട്‌ലെറ്റുകൾക്ക്‌ പുറമെ ബാർ, ബിയർ ആൻഡ്‌‌ വൈൻ പാർലർ എന്നിവിടങ്ങളിൽനിന്നും മദ്യം പാർസൽ ലഭിക്കാനുള്ള ഓപ്‌ഷനും ആപ്പിലുണ്ടാകും.

ആപ്‌ വഴി ബുക്ക്‌ ചെയ്യുന്നവർക്ക്‌ സമയം, ഔട്‌ലെറ്റ്‌, ബാർ തുടങ്ങിയവയുടെ വിവരം ലഭിക്കും. ആ സമയം എത്തി മദ്യംവാങ്ങാം. വില ഓൺലൈനായി നൽകണം.
അടച്ചുപൂട്ടലിനെ തുടർന്നാണ്‌ കേരളത്തിൽ കള്ള്‌, വിദേശമദ്യ വിൽപ്പന നിർത്തിയത്‌. കള്ളു‌ഷാപ്പുകൾ ബുധനാഴ്‌ച മുതൽ തുറന്നു. പാലക്കാട്‌നിന്നുള്ള കള്ളിന്റെ കാര്യത്തിൽ ചില തടസ്സങ്ങളുണ്ട്‌. അവ അടുത്ത ദിവസംതന്നെ പരിഹരിക്കും. നേരത്തെ തടസ്സപ്പെട്ട കള്ളുഷാപ്പുകളുടെ ലൈസൻസ്‌ വിതരണവും  പുനരാരംഭിച്ചു.

ഒരുമിച്ച്‌ തുറക്കും: മന്ത്രി ടി പി രാമകൃഷ്‌ണൻ
സംസ്ഥാനത്തെ മദ്യഷാപ്പുകൾ ഒരുമിച്ചാകും തുറക്കുകയെന്ന്‌ എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു. തിരക്ക്‌ ഒഴിവാക്കാൻ പ്രായോഗിക നടപടി സർക്കാർ തയ്യാറാക്കും. മദ്യത്തിന്‌ നികുതി വർധിപ്പിച്ചത്‌ കോവിഡ്‌ പ്രതിസന്ധി മറികടക്കാനാണ്‌. മദ്യഷാപ്പുകൾ ഏത്‌ ദിവസമാണ്‌ തുറക്കുകയെന്ന്‌ ഇപ്പോൾ പറയാറായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കൺസ്യൂമർഫെഡ്‌, ബിവറേജസ്‌ കോർപറേഷൻ എന്നിവയുടെ ഔട്ട്‌ലെറ്റുകൾ ഒരുമിച്ചാകും തുറക്കുക. സമയത്തിലും മാറ്റമുണ്ടാകും–- മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top