26 December Thursday
ഡൽഹിയിൽ സോളാർ ഇൻവസ്‌റ്റേഴ്‌സ്‌ മീറ്റ്‌

പുരപ്പുറ സൗരോർജ പദ്ധതി: ആദ്യഘട്ടം 42,489 കെട്ടിടത്തിൽ ; ലക്ഷ്യം 1870 മെഗാവാട്ട്‌

റഷീദ‌് ആനപ്പുറംUpdated: Monday Sep 16, 2019



വൈദ്യുതി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്‌തത ലക്ഷ്യമിട്ട്‌ കേരളം നടപ്പാക്കുന്ന പുരപ്പുറ സോളാർപദ്ധതിയുടെ ആദ്യഘട്ട  200 മെഗാവാട്ട്‌  ഉൽപ്പാദനം യാഥാർഥ്യത്തിലേക്ക്‌. 42,489 കെട്ടിടങ്ങളിൽ പദ്ധതി ഉടൻ നടപ്പാക്കും.  2.78 ലക്ഷം അപേക്ഷകരിൽനിന്നാണ്‌ റാങ്കിങ്‌ നൽകിയാണ്‌  ഇവരെ തെരഞ്ഞെടുത്തത്‌.  ഇതിനായി വൈദ്യുതി ബോർഡ്‌ ഇ–-ടെൻഡറും ക്ഷണിച്ചു.  രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സോളാർ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ 19ന്‌ ഡൽഹിയിൽ സോളാർ ഇൻവസ്‌റ്റേഴ്‌സ്‌ മീറ്റും നടക്കും.

മുന്നുവർഷംകൊണ്ട്‌  സൗരോർജത്തിൽനിന്ന്‌ ആയിരം മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതിൽ 500 മെഗാവാട്ട്‌  പുരപ്പുറ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കും. ഇതിന്റെ ആദ്യപടിയായാണ്‌ 200 മെഗാവാട്ടിന്റെ പദ്ധതി.  വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ  ടെറസിൽ സോളാർ പാനൽ സ്ഥാപിച്ചാണ്‌ ലക്ഷ്യം നേടുക. സ്ഥല ലഭ്യത, സാമ്പത്തിക ലാഭം, വികേന്ദ്രീകരണം തുടങ്ങിയ ഒട്ടേറെ നേട്ടങ്ങൾ പരിഗണിച്ചാണിത്‌. രാജ്യത്തുതന്നെ ഈ പദ്ധതി ആദ്യമാണ്‌. നിലവിൽ  കേരളത്തിൽ 130 മെഗാവാട്ട്‌  സോളാർ  വൈദ്യുതി അനർട്ട്‌, സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. 175 മെഗാവാട്ടിന്റെ പത്ത്‌ പദ്ധതി വിവിധ ഘട്ടങ്ങളിലുമാണ്‌. ഇതിനുപുറമെയാണ്‌ കെഎസ്‌ഇബി പുതിയ പദ്ധതി നടപ്പാക്കുന്നത്‌. 

ഓൺലൈൻ വഴിയാണ്‌ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചത്‌. 2,78,264 അപേക്ഷ  ലഭിച്ചു. കെട്ടിടം  വൈദ്യുതി ബോർഡ്‌ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചാണ്‌  42,489 പേരെ തെരഞ്ഞെടുത്തത്‌.  നിഴൽരഹിത കെട്ടിടം, പരന്ന പ്രതലം, കുറഞ്ഞത്‌ 200 ചതുരശ്ര അടി വിസ്‌തീർണം തുടങ്ങിയ  ഘടകങ്ങളാണ്‌ പരിശോധിച്ചത്‌. ഇതിൽ 36,00  എണ്ണം വീടുകളാണ്‌.   2739 എണ്ണം  വ്യാപാര സ്ഥാപനങ്ങളും 2500 എണ്ണം ഓഫീസുകളും  850 എണ്ണം വ്യവസായ സ്ഥാപനങ്ങളുമാണ്‌.  

കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം എം പാനൽ ചെയ്‌ത സോളാർ കമ്പനികൾക്കാകും കരാർ നൽകുക. ഇതിനായാണ്‌ ഡൽഹിയിൽ 19ന്‌ സോളാർ ഇൻവസ്‌റ്റേഴ്‌സ്‌ മീറ്റ്‌ നടത്തുന്നത്‌.

ലക്ഷ്യം 1870 മെഗാവാട്ട്‌
കേരളത്തിൽ 1870 മെഗാവാട്ട്‌ വൈദ്യുതി സൗരോർജത്തിൽനിന്ന്‌ ഉൽപ്പാദിപ്പിക്കാനാകുമെന്നാണ്‌ കെഎസ്‌ഇബിയുടെ കണക്ക്‌.  മൂന്ന്‌ വർഷംകൊണ്ട്‌ ആയിരം മെഗാവാട്ട്‌ ഉൽപ്പാദിപ്പിക്കും. 500 മെഗാവാട്ട്‌ പുരപ്പുറം വഴിയും 200 മെഗാവാട്ട്‌ ഗ്രൗണ്ട്‌ നിലയം വഴിയും 100 മെഗാവാട്ട്‌ ഫോളാട്ടിങ്‌ സോളാർ പാനൽവഴിയും  150 മെഗാവാട്ട്‌ സോളാർ പാർക്കിലൂടെയും 50 മെഗാവാട്ട്‌ കനാൽ ടോപ്പ്‌ വഴിയുമാകും ഉൽപ്പാദിപ്പിക്കുക.  ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top