22 December Sunday

മൗനജാഥ നടത്തി;
അനുശോചനയോഗം 17ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

കൊച്ചി
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ ശനിയാഴ്‌ച ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ മൗനജാഥയും സർവകക്ഷിയോഗവും നടത്തി.

എറണാകുളം ഏരിയ കമ്മിറ്റി കച്ചേരിപ്പടിയിൽനിന്ന്‌ ലാലൻ ടവർവരെ നടത്തിയ മൗനജാഥയ്‌ക്ക്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി നേതൃത്വം നൽകി. പാർടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന്‌ വൈകിട്ട്‌ അഞ്ചിന്‌ എറണാകുളം ടൗൺഹാളിൽ സർവകക്ഷിയോഗം ചേരും. ദേശാഭിമാനി കൊച്ചി ലോക്കൽ കമ്മിറ്റിയിൽ സീതാറാം യെച്ചൂരി അനുസ്‌മരണം സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി എ ബി അജയഘോഷ്‌ അധ്യക്ഷനായി. എ ശ്യാം അനുശോചനപ്രമേയം അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top