22 December Sunday

മുനമ്പം ഭൂമി പ്രശ്നം ; ഇടപെട്ടത്‌ കോടതി ഉത്തരവിനെ തുടർന്നെന്ന്‌ റഷീദലി തങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


മലപ്പുറം
മുനമ്പം വിഷയത്തിൽ താൻ വഖഫ്‌ ബോർഡ്‌ ചെയർമാനായിരിക്കെ ഇടപെട്ടത്‌ കോടതി ഉത്തരവിനെ തുടർന്നെന്ന്‌ മുസ്ലിംലീഗ്‌ നേതാവ്‌ റഷീദലി ശിഹാബ്‌ തങ്ങൾ. 2014മുതൽ 2019വരെ ചെയർമാനായിരുന്നു. നിസാർ  കമീഷൻ റിപ്പോർട്ട് പ്രകാരമാണ് വഖഫ് ബോർഡിനോട് ഭൂമി ഏറ്റെടുക്കാൻ നിർദേശംവന്നത്. തുടർന്ന്‌ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി ഉത്തരവും വന്നു.  എന്നാൽ, ആർക്കും നോട്ടീസ് അയച്ചിരുന്നില്ല. സംസ്ഥാന സർക്കാരാണ്‌ വിഷയം പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

റഷീദലി ശിഹാബ്‌ തങ്ങൾ വഖഫ്‌ ബോർഡ്‌ ചെയർമാനായ കാലത്താണ്‌ മുനമ്പം ഭൂമി വഖഫായി രജിസ്‌റ്റർ ചെയ്‌തതെന്ന്‌ മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞിരുന്നു. ഇതിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top