22 December Sunday
നിക്ഷേപങ്ങൾക്ക്‌ സുരക്ഷാകവചം: മന്ത്രി വി എൻ വാസവൻ

അഖിലേന്ത്യ സഹകരണ 
വാരാഘോഷത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


കൊച്ചി
എഴുപത്തൊന്നാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന് കളമശേരിയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷം ഉദ്‌ഘാടനം ചെയ്‌തു. സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. വ്യവസായമന്ത്രി പി രാജീവ് മുഖ്യാതിഥിയായി. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട്‌ എൻ കൃഷ്ണൻനായർ, കേരള ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ, മേയർ എം അനിൽകുമാർ, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, പി വി ശ്രീനിജിൻ, അൻവർ സാദത്ത്‌, ടി ജെ വിനോദ്‌, സഹകരണവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണ എൻ മാധവൻ, സി എൻ മോഹനൻ, സഹകരണസംഘം രജിസ്‌ട്രാർ ഡി സജിത് ബാബു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ, വി എം ശശി, എം കെ ബാബു,  തുടങ്ങിയവർ സംസാരിച്ചു.
സർക്കിൾ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വ്യവസായമന്ത്രി പി രാജീവിനെ ആദരിച്ചു. മികച്ച പ്രവർത്തനം നടത്തിയ സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരവും വേദിയിൽ വിതരണം ചെയ്തു.   

സെമിനാറുകൾ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. "നവകേരള നിർമിതി: -സഹകരണസ്ഥാപനങ്ങളും പ്രാദേശിക സർക്കാരുകളും' സെമിനാറിൽ പ്രൊഫ. സി രവീന്ദ്രനാഥ് വിഷയം അവതരിപ്പിച്ചു. "സംരംഭകത്വം, തൊഴിൽ, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണമേഖലയുടെ പങ്ക്' സെമിനാറിൽ ഡി സജിത് ബാബു വിഷയം അവതരിപ്പിച്ചു. സംസ്ഥാനത്തെ മുഴുവൻ സർക്കിൾ സഹകരണ യൂണിയനുകളിലും വാരാഘോഷത്തിന്റെ ഭാഗമായി സെമിനാറുകളും പ്രചാരണപരിപാടികളും സംഘടിപ്പിച്ചു.

നിക്ഷേപങ്ങൾക്ക്‌ സുരക്ഷാകവചം: മന്ത്രി വി എൻ വാസവൻ
സഹകരണമേഖലയിലെ നിക്ഷേപങ്ങൾക്ക്‌ രക്ഷാകവചം ഒരുക്കുമെന്ന്‌ സഹകരണമന്ത്രി വി എൻ വാസവൻ. ഇതിനായി സംഘങ്ങൾക്കുള്ള പുനരുദ്ധാരണപദ്ധതിയും പരിഷ്‌കരിച്ച നിക്ഷേപ ഗ്യാരന്റി പദ്ധതിയും സർക്കാർ കൊണ്ടുവന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ സഹകരണ കോൺഗ്രസിലെ സുപ്രധാന തീരുമാനങ്ങൾ വകുപ്പ്‌ നടപ്പാക്കിവരികയാണ്‌. ഓണറേറിയം, സിറ്റിങ്‌ ഫീസ്‌, ഡിഎ എന്നിവ വർധിപ്പിച്ചു. സഹകരണമേഖലയിൽ കാലോചിത നിയമഭേദഗതി കൊണ്ടുവരണമെന്ന ആവശ്യവും നടപ്പാക്കി. ആ നിയമങ്ങളുടെ ചട്ടങ്ങൾ രൂപീകരിക്കാൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. ചട്ടങ്ങൾ രൂപീകരിച്ച്‌ അടുത്തദിവസം വിജ്ഞാപനം ഇറക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top