19 December Thursday

ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയ യുവാവിനെ സിപിഐ എം 
പ്രവർത്തകർ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


കോതമംഗലം
ഷോക്കേറ്റ് ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി സിപിഐ എം പ്രവർത്തകർ. കോതമംഗലം ടൗണിൽ ആശുപത്രിക്കുസമീപം വ്യാഴം പകൽ ഒന്നിന് വൈദ്യുതത്തൂണിലെ വഴിവിളക്ക് അറ്റകുറ്റപ്പണി തീർക്കാനായി കയറിയ കൊല്ലം സ്വദേശി മനുവാണ്‌ (33) ഷോക്കേറ്റ് പോസ്റ്റിൽ കുടുങ്ങിയത്. സമീപത്തെ ഹോട്ടലിൽ ചായ കുടിക്കുകയായിരുന്ന സിപിഐ എം ടൗൺ ബ്രാഞ്ച് അംഗങ്ങളായ എ കെ പ്രസാദും വി എ റഷീദുംകൂടി വൈദ്യുതത്തൂണിൽ തൂങ്ങിക്കിടക്കുന്ന യുവാവിനെ പോസ്റ്റിൽ കയറി രക്ഷിച്ചു. താഴെയിറക്കിയ യുവാവിനെ ഇവർ ആശുപത്രിയിലെത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top