കൊച്ചി
ചിത്രകാരൻ ധനേഷ് മാമ്പയുടെ "ദി ഐ ഓഫ് ഇസ്താംബുൾ' ജലച്ചായ ചിത്രപ്രദർശനത്തിന് കാഴ്ചക്കാരേറുന്നു. 12 മുതൽ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച പ്രദർശനം ആസ്വദിക്കാൻ ഇതിനോടകം നിരവധിപേർ എത്തി. പ്രശസ്ത ഫോട്ടോഗ്രാഫർ തുർക്കിക്കാരൻ അര ഗുലറിന്റെ ചിത്രങ്ങളിൽനിന്ന് പ്രചോദിതമായി കറുപ്പിലും വെളുപ്പിലുമായി അമ്പതോളം ജലച്ചായ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
"ഇസ്താംബുളിന്റെ കണ്ണ്' എന്നറിയപ്പെടുന്ന അര ഗുലർ, തുർക്കിയുടെ ആത്മാവ് ആവാഹിച്ച് പകർത്തിയ ചിത്രങ്ങൾ ചിത്രകലയിലേക്ക് കൊണ്ടുവരുകയാണ് ധനേഷ് മാമ്പ. 2007ൽ നടത്തിയ തുർക്കി യാത്രയാണ് ഈ ചിത്രങ്ങൾ വരക്കാൻ ധനേഷിനെ പ്രേരിപ്പിച്ചത്. പകൽ 11 മുതൽ ആറുവരെ നടക്കുന്ന പ്രദർശനം 17ന് അവസാനിക്കും. മറ്റു സംസ്ഥാനങ്ങളിലും പ്രദർശനം നടത്തുമെന്നും തന്റെ നാടായ കണ്ണൂരിനെപ്പറ്റിയായിരിക്കും അടുത്ത പരമ്പരയെന്നും ധനേഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..