21 December Saturday

മുണ്ടക്കൈ ദുരന്തം ; കേന്ദ്രനിലപാട്‌ ശത്രുതാപരം: എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


പാലക്കാട്‌
മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രനിലപാട്‌ ശത്രുതാപരമെന്നും ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന്‌ അർഹമായ കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. ദുരന്തബാധിതരെയും വയനാടിനെയും കൈവെടിയുന്ന നിലപാട്‌ മനുഷ്യത്വരഹിതമാണ്‌. കേന്ദ്രത്തിന്‌ കേരളത്തോട്‌ വിദ്വേഷമാണെന്ന്‌ തെളിഞ്ഞു. താമരചിഹ്നത്തിൽ ഒരാൾ ജയിച്ചുപോയപ്പോൾ അവഗണന കൂടിയതേയുള്ളൂ. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും ശക്തമായി പ്രതിഷേധിക്കും. യുഡിഎഫും ബിജെപിയും തമ്മിലാണ്‌ മത്സരമെന്ന വി ഡി സതീശന്റെയും കമ്പനിയുടെയും വാദം കോൺഗ്രസിനുള്ളിൽപ്പോലും ചെലവാകുന്നില്ല. രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും ചാണ്ടി ഉമ്മനുമൊന്നും ഇത്‌ ഉൾക്കൊള്ളുന്നില്ല. എസ്‌ഡിപിഐയെ ഉപയോഗിച്ച്‌ തന്റെ വാദഗതികൾ പള്ളികളിൽ വിതരണം ചെയ്‌തിരിക്കുകയാണ്‌ പ്രതിപക്ഷനേതാവ്‌. സാമുദായിക സ്‌പർധ വളർത്താനുള്ള അപകടകരമായ കളിയാണിത്‌. ബിജെപി ജയിക്കുമെന്ന തോന്നലുണ്ടെങ്കിൽ എന്തിന്‌ ഉപതെരഞ്ഞെടുപ്പ്‌ സൃഷ്‌ടിച്ചുവെന്നും എ എ റഹീം ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top