22 December Sunday

വീണ്ടും ‘പവർ’ഫുൾ

സ്വന്തം ലേഖികUpdated: Sunday Dec 15, 2024

തിരുവനന്തപുരം
ഊർജ വിനിയോഗത്തിലെ കാര്യക്ഷമതയ്‌ക്കുള്ള കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ പുരസ്‌കാരം വീണ്ടും കേരളത്തിന്‌. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജകാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയിൽ ഗ്രൂപ്പ്2   വിഭാഗത്തിൽ രണ്ടാംസ്ഥാനമാണ്‌ കേരളത്തിന്‌. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഊർജ സെക്രട്ടറി പങ്കജ് അഗർവാളിൽനിന്ന്‌ കേരള എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ പുരസ്‌കാരം ഏറ്റുവാങ്ങി.

കാർഷികരംഗം, വൈദ്യുതി വിതരണരംഗം, ഗതാഗതം, വ്യാവസായം, വൻകിട കെട്ടിടങ്ങൾ, ഗാർഹിക മേഖല എന്നീ വിഭാഗങ്ങളിലെ ഊർജകാര്യക്ഷമത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാരിതര സ്ഥാപനങ്ങളുടെ ധനസഹായത്തോടെ നടത്തിവരുന്ന ഊർജകാര്യക്ഷമതാ പ്രവർത്തനങ്ങളും കണക്കിലെടുത്താണ്‌ പുരസ്‌കാരം. മികച്ചതും നൂതനവുമായ ഊർജ സംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം ബോധവൽക്കരണ പരിപാടികളും എനർജി മാനേജ്മെന്റ് സെന്റർ സംഘടിപ്പിക്കുന്നുണ്ട്‌.

ദേശീയ ഊർജ സംരക്ഷണദിനത്തിൽ വിജ്ഞാൻ ഭവനിൽ നടന്ന പുരസ്‌കാരദാനച്ചടങ്ങ്‌ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ ഉദ്‌ഘാടനം ചെയ്‌തു. ഊർജമന്ത്രി ശ്രീപദ് യെശോ നായിക്, അഡീഷണൽ സെക്രട്ടറി ശ്രീകാന്ത് നാഗുലാപ്പള്ളി എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top