19 December Thursday

സർക്കാർ, എയ്ഡഡ് കോളേജുകളിൽ വിദ്യാർഥികൾ കുറഞ്ഞില്ല: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

പറവൂർ > സർക്കാർ, എയ്‌ഡഡ്‌ കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രവേശനം തേടിയ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്നും  ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. മാല്യങ്കര എസ്എൻഎം കോളേജിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സർക്കാർ കോളേജുകളിൽ 100 ശതമാനമാണ് പ്രവേശനം. ചില സ്വാശ്രയ സ്ഥാപനങ്ങളിലാണ് അൽപ്പം കുറവുണ്ടായത്. കേരളത്തിലെ സർവകലാശാലകളിലും കലാലയങ്ങളിലും വിവിധ കോഴ്‌സുകളിലായി 13.5 ലക്ഷം വിദ്യാർഥികൾ പഠിക്കുന്നു. വർഷം പരമാവധി 35,000 പേരാണ് കേരളത്തിൽനിന്ന്‌ വിദേശ വിദ്യാഭ്യാസത്തിനായി പോകുന്നത്. അനധികൃത റിക്രൂട്ട്‌മെന്റ്‌  സ്‌ഥാപനങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണവുമായി സർക്കാർ മുന്നോട്ടുപോകും.
വിദ്യാർഥികൾക്ക് ഇവിടെ നിൽക്കാൻ കഴിയുംവിധത്തിൽ ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്‌. നാലുവർഷത്തിനിടെ 4000 കോടി രൂപയാണ് കേരളം ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ചത്. 2000 കോടിയിലധികം രൂപ അടിസ്ഥാനസൗകര്യത്തിനുമാത്രം നീക്കിവച്ചു. ഉന്നതവിദ്യാഭ്യാസമേഖലയ്ക്കുവേണ്ടി സമഗ്രമായ കരിക്കുലം തയ്യാറാക്കും.

രണ്ടുവർഷമായി കേരളത്തിലെ കലാലയങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 1000 വിദ്യാർഥികൾക്ക് ഒരുലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ സ്കോളർഷിപ് നൽകുന്നത്. ഇത്‌ രാജ്യത്തെ ഏറ്റവും ഉയർന്ന സ്കോളർഷിപ് തുകയാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top