തിരുവനന്തപുരം
കെജിഒഎ സൗത്ത് ജില്ലയ്ക്ക് കീഴിൽ 1303 പേർ ദേശാഭിമാനി വാർഷിക വരിക്കാരായി. പത്രത്തിന്റെ വാർഷിക വരിക്കാരുടെ പട്ടിക കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിക്ക് കൈമാറി. ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് പ്രതിമാസം കെജിഒഎ നൽകി വരുന്ന 10,000 രൂപ കെജിഒഎ സൗത്ത് ജില്ലാ സെക്രട്ടറി ഇ നിസാമുദ്ദീനും കൈമാറി. മൊയ്തീൻകുട്ടി അധ്യക്ഷനായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ പി അജിത്, എ മൻസൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് പ്രേംലാൽ, ആർ മനോരഞ്ജൻ, എസ് എസ് ബിജി, ബുഷ്റ എസ് ദീപ, ജില്ലാ പ്രസിഡന്റ് ടി അജയകുമാർ, ജില്ലാ ട്രഷറർ സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..