15 December Sunday

പോക്സോ കേസില്‍ യൂത്ത് 
കോൺഗ്രസ് നേതാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

കരുനാഗപ്പള്ളി > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമായിരുന്ന ആലുംപീടിക ആലുംതറ പടീറ്റതിൽ വീട്ടിൽ രാജ്കുമാർ(28) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.

സ്വകാര്യ സ്കൂൾ ജീവനക്കാരനായിരുന്ന പ്രതി പതിമൂന്നുകാരിയെ സ്‌കൂട്ടറിൽ കടത്തിക്കൊണ്ടു പോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഓച്ചിറ പൊലീസ് സബ് ഇൻസ്‌പെക്ടർ നിയാസിന്റെ നേതൃത്തിൽ എസ്‌സിപിഒമാരായ അനു, അനി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top