മട്ടാഞ്ചേരി
കൊച്ചിയുടെ അനിഷേധ്യനായ തൊഴിലാളിനേതാവ് ടി എം മുഹമ്മദിന്റെ സ്മരണാർഥം ആധുനികരീതിയിൽ പണിതീർത്ത സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പതാക ഉയർത്തി.
ടി എം മുഹമ്മദിന്റെ ഫോട്ടോ അനാച്ഛാദനം വ്യവസായമന്ത്രി പി രാജീവും സാന്റോ ഗോപാലൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സി എൻ മോഹനനും നിർവഹിച്ചു. സ്റ്റുഡിയോ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണിയും ലൈബ്രറി കെ ജെ മാക്സി എംഎൽഎയും ഉദ്‌ഘാടനം ചെയ്‌തു. തോപ്പുംപടി ബി ടി ആർ റോഡിൽ 7000 ചതുരശ്രയടിയിലാണ് പുതിയ ഏരിയ കമ്മിറ്റി ഓഫീസ്. 2022 സെപ്തംബറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഓഫീസിന് കല്ലിട്ടത്.
ജോൺ ഫെർണാണ്ടസ്, മേയർ എം അനിൽകുമാർ, പി എ പീറ്റർ, പ്രൊഫ. കെ വി തോമസ്, കെ ജെ ആന്റണി, ബെനഡിക്ട് ഫെർണാണ്ടസ്, റെഡിന ആന്റണി, പി ജെ ദാസൻ, വിപിൻരാജ്, കെ എ അജേഷ്, പി എസ് രാജം, സി എസ് ഗിരീഷ്, വി സി ബിജു, കെ എ എഡ്വിൻ, സി എം ചൂട്ടോവ് എന്നിവർ പങ്കെടുത്തു. തോപ്പുംപടി സിത്താര മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ് അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..