അടൂര്‍
ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) 14–-ാം സംസ്ഥാന കണ്‍വന്‍ഷന്‍ അടൂര്‍ ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ്കുമാര്‍ അധ്യക്ഷനായി. ലെന്‍സ്‌ഫെഡ് ഇ –-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് ക്ഷേമനിധി ആപ്പ് ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്‌തു. മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനിൽ സംസാരിച്ചു.
ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ഇ ചന്ദ്രന്‍, ലെന്‍സ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, എം മനോജ്, ജോണ്‍ ലൂയിസ്, ബിജോ മുരളി, എ പ്രദീപ് കുമാര്‍, കെ എസ് ഹരീഷ്, കെ ഇ മുഹമ്മദ് ഫസല്‍, കെ സുരേന്ദ്രന്‍, ഇ പി ഉണ്ണികൃഷ്ണന്‍, പി ബി അനില്‍കുമാര്‍ , സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ആര്‍ ജയകുമാര്‍, കുര്യന്‍ ഫിലിപ്പ്, ബിനു സുബ്രഹ്‌മണ്യന്‍, അഷിഷ് ജേക്കബ്, പി സി സലില്‍ കുമാര്‍, എ സി മധുസൂദനന്‍, പി എം സനില്‍കുമാര്‍, കെ മനോജ് കുമാര്‍, ബില്‍ടെക് ജി ജയകുമാര്‍, വസന്ത ശ്രീകുമാര്‍, കുഞ്ഞുമോന്‍ കെങ്കിരേത്ത് എന്നിവര്‍ സംസാരിച്ചു.
നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതികവിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 30 സ്റ്റാളുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..