15 December Sunday
കെടിഡിസിക്ക്‌ 1.95 കോടി ലാഭം

പറശ്ശിനിക്കടവ്‌ ഫോക്‌ലാൻഡിൽ വെഡ്ഡിങ്‌ ഡെസ്‌റ്റിനേഷൻ

സ്വന്തം ലേഖകൻUpdated: Sunday Dec 15, 2024

കണ്ണൂർ > തുടർച്ചയായി രണ്ടാം സാമ്പത്തിക വർഷത്തിലും കെടിഡിസി 1.95 കോടി രൂപയുടെ ലാഭം കൈവരിച്ചതായി ചെയർമാൻ പി കെ ശശി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭീമമായ നഷ്ടത്തിലായിരുന്ന കോർപറേഷൻ 12 വർഷത്തിനുശേഷം 2022–-23 സാമ്പത്തിക വർഷത്തിൽ 1.32 കോടി രൂപ സാമ്പത്തിക ലാഭം നേടി. ഈവർഷം 190 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്‌.

മലബാർ മേഖലയിൽ കോർപറേഷന്റെ സാന്നിധ്യം കൂടുതൽ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും കണ്ണൂരിൽ ചേർന്ന കെടിഡിസി മലബാർ റീജണൽ അവലോകനയോഗം തീരുമാനിച്ചു. പറശ്ശിനിക്കടവിനടുത്തുള്ള കോർപറേഷൻ സ്ഥാപനമായ ഫോക്‌ ലാൻഡിൽ വെഡ്ഡിങ്‌ ഡെസ്‌റ്റിനേഷൻ ഒരുക്കും. ഫോക്‌ ലാൻഡിനു പിറകിലെ ഒന്നരയേക്കർ സ്ഥലം ഇതിനായി സജ്ജമാക്കും. ധർമടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട്‌ ബീച്ചിൽ കിഫ്‌ബിയുടെ 33 കോടി രൂപ ചെലവിട്ട്‌ നിർമിക്കുന്ന ഹോട്ടൽ സമുച്ചയം മാർച്ചിൽ ഉദ്‌ഘാടനംചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. സ്ഥലം സന്ദർശിച്ച്‌ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കോർപറേഷൻ നേതൃത്വത്തിൽ പ്രാദേശികമായി ക്രിസ്‌മസ്‌–- പുതുവത്സര ആഘോഷം സംഘടിപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചു.
എംഡി ശിഖ സുരേന്ദ്രൻ, ഡയറക്ടർ ബോർഡ്‌ അംഗം ബാബു ഗോപിനാഥ്‌, കമ്പനി സെക്രട്ടറി ശശിധരൻ നായർ, ഫിനാൻസ്‌ കൺട്രോളർ കെ എസ്‌ രമേഷ്‌കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top