കോഴിക്കോട്
ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ചക്കും സാമൂഹ്യപുരോഗതിക്കും ജനങ്ങളിൽ ശാസ്ത്രീയ മനോഭാവം വളർത്തേണ്ടത് അനിവാര്യമാണെന്ന് കൊൽക്കത്ത ഐസർ മുൻ ഡയറക്ടർ പ്രൊഫ. സൗമിത്രോ ബാനർജി പറഞ്ഞു. ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്രസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എന്തിനെയും ചോദ്യംചെയ്യാനുള്ള മനോഭാവവും അതിനിണങ്ങുന്ന സാമൂഹ്യപശ്ചാത്തലവും ഉണ്ടായാൽ മാത്രമേ സമൂഹത്തിൽ ശാസ്ത്രീയമനോഭാവം വളർന്നുവരൂ. ശാസ്ത്രത്തിന്റെ സത്യാന്വേഷണ രീതിയിൽ വ്യക്തിക്കല്ല, വസ്തുതകൾക്കും തെളിവുകൾക്കുമാണ് പ്രാധാന്യമെന്നും ശാസ്ത്രത്തിൽ മുൻവിധികൾക്ക് പ്രസക്തിയില്ലയെന്നും -അദ്ദേഹം പറഞ്ഞു.
ബിഎസ്എസ് സംസ്ഥാന പ്രസിഡന്റ് പി എസ് ബാബു അധ്യക്ഷനായി. കുര്യൻ ഐസക്, ഡോ. ജോ ജേക്കബ്, കെ ബിനോജ് എന്നിവർ സംസാരിച്ചു. സദാനന്ദൻ സ്വാഗതവും ടി എൻ തങ്കച്ചൻ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. 14 ജില്ലകളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം ഞായറാഴ്‌ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..