തൃശൂർ > പരിശീലനം പൂർത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇൻസ്‌പെക്ടർമാർ കേരള പൊലീസ് സേനയുടെ ഭാഗമായി. 127 പുരുഷന്മാരും 14 വനിതകളുമാണ് സേനയിൽ ചേർന്നത്. കേരള പൊലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ്, കേരള പോലീസ് അക്കാദമി ഡയറക്ടർ എ അക്ബർ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. അക്കാദമി അസി. ഡയറക്ടർ സി പി അജിത് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ് എന്നിവർ പങ്കെടുത്തു. ബെസ്‌റ്റ് ഇൻഡോറായി സബിത ശിവദാസ് തെരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴ മാവേലിക്കര സോപാനം വീട്ടിൽ വി ശിവദാസന്റെയും സുലോചനയുടെയും മകളാണ്. ബെസ്‌റ്റ് ഔട്ട്‌ഡോറായി ആർ എസ് നിതിൻ രാജ് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് അരശുപറമ്പ് കുന്നത്ത് വിള വീട്ടിൽ രാജന്റെയും ഷോബിയുടെയും മകനാണ്. ബെസ്‌റ്റ് ഷൂട്ടറായി നവീൻ ജോർജ് ഡേവിഡ് തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം അയ്‌മനം ബലിക്കളത്തിൽ വീട്ടിൽ ഡേവിഡ് ബി ജോർജിന്റെയും ആനിയമ്മയുടെയും മകനാണ്. ബെസ്‌റ്റ് ഓൾ റൗണ്ടറായി അതുൽ പ്രേം ഉണ്ണി തെരഞ്ഞെടുക്കപ്പെട്ടു. കോതമംഗലം അയ്യൻകാവ് കറുത്തേടത്ത് വീട്ടിൽ കെ എൻ ഉണ്ണികൃഷ്‌ണൻ നായരുടെയും കലയുടെയും മകനാണ്. ഇവർക്ക് മുഖ്യമന്ത്രി ട്രോഫികൾ സമ്മാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..