തൃശൂർ
കേരള പൊലീസിൽ സബ് ഇൻസ്‌പെക്ടറായി ഡോക്ടറും. കേരള സർവകലാശാലയിൽനിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും നേടിയ എം കെ ശ്യാമാണ് എസ്‌ഐയായത്. അസ്തിത്വവാദമായിരുന്നു ഗവേഷണ വിഷയം. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊലീസിൽ ചേരുന്നതിൽ അഭിമാനമാണെന്ന് ശ്യാം പറഞ്ഞു. ഇടുക്കി കഞ്ഞിക്കുഴി ലതയുടെയും പരേതനായ കുമാരന്റെയും മകനാണ്. ഭാര്യ: ഗൗരി. മകൾ: ബോധി. 141 പരിശീലനാർഥികളിൽ 41 പേർ ബിടെക് ബിരുദധാരികളാണ്. ആറ് എംടെക്, എട്ട് എംബിഎ, 24 ബിരുദാനന്തരബിരുദം, 60 ബിരുദം എന്നിങ്ങനെ ഉയർന്ന യോഗ്യത നേടിയവരും സേനയുടെ ഭാഗമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..