15 December Sunday

തൊഴില്‍ വേതനത്തില്‍ മുന്നില്‍ കേരളം നേട്ടത്തിന് പിന്നിൽ 
തൊഴിലാളികളോടുള്ള പ്രതിബദ്ധത

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

തിരുവനന്തപുരം
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നയങ്ങൾ, ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനം, തൊഴിലാളികളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന തൊഴിൽ വേതനമുള്ള സംസ്ഥാനമായി  മാറാൻ കേരളത്തെ സഹായിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി. റിസർവ്‌ ബാങ്ക്‌ റിപ്പോർട്ടിലാണ്‌ കേരളത്തിന്റെ ഈ നേട്ടം പരാമർശിക്കുന്നത്‌.

തൊഴിൽനിയമങ്ങൾ കർശനമായി നടപ്പാക്കി തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴിൽസുരക്ഷയും ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് ശക്തമായ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തർക്കങ്ങൾ ഉണ്ടായാൽ ഉടനെ ലേബർ ഓഫീസർമാർ ഇടപെട്ട് രമ്യമായ പരിഹാരങ്ങൾ കാണുന്നുണ്ട്.
രാജ്യത്ത് പൊതുമേഖലാ നിയമനങ്ങൾ കൂടുതൽ നടക്കുന്ന സംസ്ഥാനവും 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച സംസ്ഥാനവുമാണ് കേരളം. രാജ്യത്ത് തൊഴിൽക്ഷാമം രൂക്ഷമാകുമ്പോഴാണ് തൊഴിൽ മേഖലയിലെ കേരളത്തിന്റെ മുന്നേറ്റം. ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ചിന്റെ പഠനത്തിലും സംസ്ഥാനം തൊഴിൽ മേഖലയിൽ കൂടുതൽ വളർച്ച കൈവരിച്ചതായി രേഖപ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top